രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
Thursday, August 7, 2025 11:27 PM IST
മുംബൈ: രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന കൊലക്കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
18 വർഷം മുമ്പ് ഒരു പ്രാദേശിക എൻസിപി (എസ്പി) പ്രവർത്തകന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചത്. കേസിൽ ഉൾപ്പെട്ട 10 പേരെ കോടതി വെറുതെ വിട്ടു.
വിജയ് ബകാനെ, സുനിൽ ഭോയിർ, സാജിദ് ഷെയ്ഖ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2007 ഏപ്രിൽ 10 ന് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ പ്രദേശത്തെ ഗോളാവ്ലിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചാണ് പ്രാദേശിക എൻസിപി (എസ്പി) നേതാവ് വന്ദർ പാട്ടീലിന്റെ മകൻ വിജയ് പാട്ടീലിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിരുന്നു.