പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
Friday, August 8, 2025 12:01 AM IST
ആലുവ: മുനിസിപ്പിൽ പാർക്കിന് സമീപം പ്രഭാത സവാരിക്കിടെ പിക്കപ്പ് വാൻ ഇടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ. ആലുവ ഹില്‍ റോഡിലെ പാഴ്സല്‍ സ്ഥാപനത്തിലെ ഡ്രൈവർ റാന്നി പുത്തൂര്‍ വീട്ടില്‍ എബ്രഹാം (30)ആണ് അറസ്റ്റിലായത്.
ഇയാൾ ഓടിച്ചിരുന്ന കെഎല്‍ 30 വി 4652 പിക്കപ്പ് വാന്‍ കസ്റ്റഡിയില്‍ എടുത്തു. വൈറ്റിലയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു എബ്രഹാം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു അപകടം.
അപകടത്തിൽ ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോര്‍ജ് (74) പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇദ്ദേഹം മരിച്ചത്.
അപകടത്തിന് ശേഷം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ വീണു കിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് മുങ്ങിയത്. എസ്പി ഹേമലതയുടെ നേതൃത്യത്തിലുള്ള ടീമാണ് എബ്രഹാമിനെ പിടികൂടിയത്.