സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: ന്യൂസിലൻഡ് ശക്തമായ നിലയിൽ
Friday, August 8, 2025 1:06 AM IST
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. സിംബാബ്വെയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 125 പിന്തുടരുന്ന ന്യസിലൻഡ് ആദ്യ ദിവസത്തെ മത്സരം അവസാനിപ്പച്ചോൾ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലാണ്.
ഡിവോൺ കോൺവെയും ജേക്കബ് ഡഫിയും ആണ് ക്രിസിലുള്ളത്. കോൺവെ 79 റൺസും ഡഫി എട്ട് റൺസും എടുത്തിട്ടുണ്ട്. 74 റൺസെടുത്ത വിൽ യംഗിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടപ്പെട്ടത്. ട്രെവർ ഗ്വാൻഡുവാണ് യംഗിനെ പുറത്താക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെ 125 റൺസിൽ ഒതുങ്ങുകയായിരുന്നു. കിവീസിന്റെ പേസ് ആക്രമണത്തിന് മുന്നിൽ സിംബാബ്വെ തകർന്നടിയുകയായിരുന്നു. 44 റൺസെടുത്ത ബ്രെണ്ടൻ ടെയ്ലറിനും 33 റൺസെടുത്ത തഫാഡ്സ്വ സിഗയ്ക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്.
ന്യബസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റും സക്കാറി ഫോൽക്ക്സ് നാല് വിക്കറ്റും എടുത്തു. മാത്യു ഫിഷർ ഒരു വിക്കറ്റും എടുത്തു.