യുഎസ് നിലപാട് അപലപനീയമെന്നു സിപിഎം
Friday, August 8, 2025 6:22 AM IST
തിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ നിലപാട് അപലപനീയമെന്നു സിപിഎം.
ട്രംപിന്റെ ഈ നടപടി ട്രംപിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിക്ക് വലിയ തിരിച്ചടിയാണെന്നും ട്രംപിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചു വരുംദിവസങ്ങളിൽ സംസ്ഥാനത്തു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
അമേരിക്കയുടെ ഭീഷണിക്കു വഴങ്ങാതെ ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ കർശനമായ നിലപാടു സ്വീകരിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.