കൊലയാളികളെന്ന് സംശയിക്കുന്നവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Friday, August 8, 2025 6:41 AM IST
സീതാപുർ: മാധ്യമപ്രവർത്തകൻ രാഘവേന്ദ്ര ബാജ്പേയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞിരുന്ന രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
സ്പെഷൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) ലോക്കൽ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയിരുന്നത്. കൊല്ലപ്പെട്ട ഇരുവരും മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ്.
മാർച്ച് എട്ടിന് സീതാപുരിലെ മഹോലി പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്നോ-ഡൽഹി ഹൈവേയിൽ വച്ചാണ് ഹിന്ദി പത്രപ്രവർത്തകനായ ബാജ്പേയിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
അതേസമയം, പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നത് പോലീസിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും മാധ്യമപ്രവർത്തകന്റെ ഭാര്യ പറഞ്ഞു.