കായംകുളത്ത് 50 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Friday, August 8, 2025 7:50 AM IST
ആലപ്പുഴ: കായംകുളത്ത് 50 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൾഡാ സ്വദേശിയായ അമീർ (28) ആണ് അറസ്റ്റിലായത്.
കായംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമീർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്ന് കായംകുളം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.
ഐക്യ ജംഗ്ഷന് പഠിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അമീർ നാട്ടിൽ നിന്ന് വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന ശേഷം കായംകുളത്ത് ചെറുപായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുകയായിരുന്നു. ഇത് പ്രധാനമായും കായംകുളം–കൊല്ലം ബോർഡറിൽ താമസിക്കുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളിലേക്കാണ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.