തിരൂരിൽ വീട് കത്തി നശിച്ചു; പവർ ബാങ്ക് പൊട്ടിത്തെറിച്ചതെന്ന് സംശയം
Friday, August 8, 2025 9:58 AM IST
മലപ്പുറം: തിരൂരിൽ വീട് കത്തിനശിച്ചു. മുക്കിലിപീടിക സ്വദേശി അബുബക്കർ സിദ്ധിഖിന്റെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
തീപിടിത്തത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തി. സംഭവസമയം അബൂബക്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
പവർ ബാങ്ക് പ്ലഗ്ഗിൽ കുത്തിവച്ചിരുന്നുവെന്ന് അബുബക്കർ പോലീസിനോടു പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.