പാ​ല​ക്കാ​ട്: ക​ണ്ണി​ന് പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട്ടെ കൊ​മ്പ​ൻ പി​ടി 5നെ ​മ​യ​ക്കു​വെ​ടി വ​ച്ചു. ആ​ന​യെ ഉ​ട​ൻ കാ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​രും.

വ​ട​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ആ​ന​യെ ചി​കി​ത്സി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​യ​ക്കു​വെ​ടി വച്ച് പി​ടി​കൂ​ടു​ന്ന​ത്. ആ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച ശേ​ഷം പദ്ധതികൾ ആ​ലോ​ചി​ക്കും എ​ന്നാ​ണ് ഫോ​റ​സ്റ്റ് ചീ​ഫ് വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ.​അ​രു​ൺ സ​ക്ക​റി​യ അ​റി​യി​ച്ച​ത്.

ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ന​യെ കാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കും. പ​രി​ക്ക് ഗു​രു​ത​ര​മെ​ങ്കി​ൽ ബേ​സ് ക്യാം​പി​ലേ​ക്ക് മാ​റ്റി​യേ​ക്കും. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം.

ദൗ​ത്യം ന​ട​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പു​ഴ - ക​ഞ്ചി​ക്കോ​ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ദൗ​ത്യ​ത്തി​നാ​യി മു​ത്ത​ങ്ങ​യി​ൽ നി​ന്ന് വി​ക്രം, ഭ​ര​ത് എ​ന്നീ കു​ങ്കി​യാ​ന​ക​ളെ പാ​ല​ക്കാ​ട് എ​ത്തി​ച്ചി​ട്ടു​ണ്ട്.