തൃശൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Friday, August 8, 2025 1:01 PM IST
തൃശൂർ: എരുമപ്പെട്ടിയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുണ്ടന്നൂർ മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് മരിച്ചത്.
ഷോക്കേറ്റ ബെന്നി അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. പറമ്പിലെ മോട്ടർ ഷെഡ്ഡിലേക്കുള്ള വൈദ്യുത കമ്പിയാണ് പൊട്ടി വീണത്. ഇതറിയാതെ തേങ്ങാ പെറുക്കാനായി പറമ്പിലേക്ക് പോയ ജൂലിക്ക് ഷോക്കേൽക്കുകയായിരുന്നു.
ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.