"മാപ്പ്': അടൂരിനും യേശുദാസിനുമെതിരായ പരാമർശങ്ങളിൽ ക്ഷമാപണവുമായി വിനായകൻ
Friday, August 8, 2025 1:11 PM IST
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ "മാപ്പ്' എന്നു മാത്രമാണ് താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരേ വിവിധ മേഖലകളിൽനിന്ന് വലിയ വിമർശനമാണ് ഉയർന്നത്.