ചെ​ന്നൈ: പു​തി​യ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ത​മി​ഴ് ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് പു​തി​യ ന​യം. ദ്വി​ഭാ​ഷ ന​യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷ്, ത​മി​ഴ് എ​ന്നീ ര​ണ്ട് ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മേ പ​ഠി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്നും മൂ​ന്നാം ഭാ​ഷ വേ​ണ്ട​യെ​ന്നു​മാ​ണ് പു​തി​യ ന​യം. പ​തി​നൊ​ന്നാം ക്ലാ​സി​ൽ ഇ​നി പൊ​തു​പ​രീ​ക്ഷ ഇ​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ മ​ന​പാ​ഠം പ​ഠി​ക്കു​ന്ന​തി​ന് പ​ക​രം ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു. സ​മ​ത്വ​വും യു​ക്തി​ചി​ന്ത​യും ശാ​സ്ത്ര​ബോ​ധ​വും കാ​യി​ക പ​രി​ശീ​ല​ന​വും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​ലൂ​ന്നി​യാ​ണ് പു​തി​യ ന​യം.