ക്രൂ-10 ഡ്രാഗണ്‍ പേടകം ഭൂമിയില്‍ തിരിച്ചിറക്കി
Saturday, August 9, 2025 10:33 PM IST
കലിഫോർണിയ: ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.03-നാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയുടെ തീരത്തോടടുത്ത് കടലില്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയത്.
നാസയുടെ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശയാത്രികന് തകുയ ഒനിഷി, റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശയാത്രികന് കിറില്‍ പെസ്കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഇവരുടെ പേടകം നിലയത്തില്‍നിന്ന് വേര്‍പെട്ടത്. അഞ്ച് മാസം നീണ്ട ദൗത്യത്തിനൊടുവിലാണ് ഇവര്‍ ഭൂമിയില്‍ തിരികെ എത്തിയത്.