തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി മൈ​ക്കി​ള്‍, ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി അ​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ർ​മ്മ​ല മാ​താ​യെ​ന്ന വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​ഞ്ചു​പേ​ർ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്ന് പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഒ​രാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്.

ശ​ക്ത​മാ​യ തി​ര​യി​ല്‍​പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. മൈ​ക്കി​ളി​ന്‍റെ​യും ജോ​സ​ഫി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ര​ണ്ട് ദി​വ​സം മു​ന്‍​പ് 20 പേ​രു​മാ​യി പോ​യ വ​ള്ളം മ​റി​ഞ്ഞി​രു​ന്നു.