ആന്ധ്രാപ്രദേശിൽ ഒളിപ്പിച്ചുവച്ച രക്തചന്ദനം പിടികൂടി
Wednesday, August 13, 2025 12:44 AM IST
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന രക്തചന്ദനം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് പലമനേരു വനം വകുപ്പ് ഉദ്യോഗസ്ഥർ ആലപ്പള്ളി കൊത്തുരു ഗ്രാമത്തിലെ ഭാസ്കർ റെഡ്ഡി എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
40 ലക്ഷം രൂപ വിലമതിക്കുന്ന 144 എ-ഗ്രേഡ് രക്തചന്ദനത്തടികൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാസ്കർ റെഡ്ഡി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.