യാത്രപോകാൻ അനുവദിച്ചില്ല; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി
Wednesday, August 13, 2025 6:45 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സുഹൃത്തുക്കളോടൊപ്പം യാത്ര പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് കൗമാരക്കാരൻ ജീവനൊടുക്കി.
സിംഗ്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ജംസുലി ഗ്രാമത്തിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ആ കുട്ടി, കൂട്ടുകാരോടൊപ്പം പുരിയിലേക്ക് പോകാൻ അമ്മ അനുവദിക്കാത്തതിൽ അസ്വസ്ഥനായിരുന്നു.
ശുചിമുറിയിൽ കയറിയ കുട്ടി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവന്നിരുന്നില്ല. വാതിലിൽ മുട്ടിയിട്ടും പ്രതികരിച്ചില്ല. തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.