കൊ​ച്ചി: സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​ല്‍​കി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ന് എ​തി​രെ നി​ര്‍​മാ​താ​വ് സാ​ന്ദ്ര തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ധി​യു​ണ്ടാ​കും.
എ​റ​ണാ​കു​ളം ജി​ല്ലാ സ​ബ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് സാ​ന്ദ്ര തോ​മ​സ് പ​ത്രി​ക ന​ല്‍​കി​യ​ത്. സാ​ന്ദ്ര​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ള്ള ക​മ്പ​നി​ക്ക് മൂ​ന്ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യ​ത്. 14 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് സ്ഥാ​ന​ത്തേ​ക്ക് 26 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സാ​ന്ദ്ര തോ​മ​സ്, ഷീ​ല കു​ര്യ​ന്‍, ഷെ​ര്‍​ഗ സ​ന്ദീ​പ് എ​ന്നീ മൂ​ന്ന് സ്ത്രീ​ക​ളു​ണ്ട്.

പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന പോ​സ്റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ മൂ​ന്ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വേ​ണം എ​ന്ന നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ന്ദ്ര​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത്. എ​ന്നാ​ല്‍ ത​ന്‍റെ പേ​രി​ല്‍ ഒ​മ്പ​ത് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ണ്ട് എ​ന്നാ​ണ് സാ​ന്ദ്ര​യു​ടെ വാ​ദം. വ്യാഴാഴ്ചയാണ് കെ​എ​ഫ്പി​എ വോ​ട്ടെ​ടു​പ്പ്.