യുപിയിൽ സഹോദരിയെയും ആൺസുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് യുവാവ്
Wednesday, August 13, 2025 4:39 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ സഹോദരിയെയും ആൺസുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് യുവാവും സുഹൃത്തുക്കളും. നാഗർ കോട്വാലി പ്രദേശത്തെ ഫ്രീഗഞ്ച് റോഡിലുള്ള പെപ്പേഴ്സ് പിസയിൽ വച്ചാണ് സംഭവം.
സഹോദരിയെയും ആൺസുഹൃത്തിനെയും ഒന്നിച്ചു കണ്ടതിൽ പ്രകോപിതനായ സഹോദരൻ യുവാവിനെ ആക്രമിച്ചു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ചവിട്ടുകയും ഇടിക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തു.
ഇവരെ തടയാൻ ശ്രമിച്ച സഹോദരിയെയും യുവാവ് ആക്രമിച്ചു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തിനെ അക്രമി സംഘം ബലമായി പിടിച്ചുകൊണ്ടുപോയി. സംഭവത്തിൽ ഹാപുര്‍ നഗര്‍ പോലിസ് കേസെടുത്തു.