ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭ മ​ണ്ഡ​ല​മാ​യ വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ണ്ടൂ​ർ, ഏ​റ​നാ​ട്, ക​ൽ​പ്പ​റ്റ, തി​രു​വ​മ്പാ​ടി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന്‍റെ ആ​രോ​പ​ണം.

വ​യ​നാ​ട്ടി​ൽ 93,499 സം​ശ​യാ​സ്പ​ദ​മാ​യ വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. അ​തി​ൽ 20,438 വ്യാ​ജ വോ​ട്ട​ർ​മാ​രും 17,450 വ്യാ​ജ വി​ലാ​സ​ങ്ങ​ളു​ള്ള വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

51,365 വോ​ട്ട​ർ​മാ​രെ​യാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്ക​ലി​ലൂ​ടെ വോ​ട്ട​ർ‌​പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​നു​രാ​ഗ് ഠാ​ക്കൂ​ർ ആ​രോ​പി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് മു​ൻ​പ് ര​ണ്ടു​ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സം​ശ​യാ​സ്പ​ദ​മാ​യ വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും അ​നു​രാ​ഗ് ഠാ​ക്കൂ​ർ ആ​രോ​പി​ക്കു​ന്നു. 19,512 വ്യാ​ജ വോ​ട്ട​ർ​മാ​രും 71,977 വ്യാ​ജ വി​ലാ​സ​ങ്ങ​ളു​ള്ള വോ​ട്ട​ർ​മാ​രും കൂ​ട്ട കൂ​ട്ടി​ച്ചേ​ർ​ക്ക​ലി​ലൂ​ടെ 92,747 വോ​ട്ട​ർ​മാ​രും ഇ​വി​ടെ വോ​ട്ട​ർ‌​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വി​ചി​ത്ര​മാ​യ അ​പാ​ക​ത​ക​ളാ​ണ് ഉ​ള്ള​ത്. 52,000 ത്തി​ല​ധി​കം വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ വി​ലാ​സ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. – അ​നു​രാ​ഗ് ഠാ​ക്കൂ​ർ ആ​രോ​പി​ച്ചു.