വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യ സന്ദർശിക്കും
Wednesday, August 13, 2025 5:58 PM IST
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ജയ്ശങ്കർ ചർച്ച നടത്തും.
അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിലാണ് മോസ്കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും റഷ്യയിലേക്ക് പോകുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.