കൊ​ച്ചി: ശ്വേ​താ മേ​നോ​ൻ എ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​ആ​ർ. അ​ജ​യ​നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. ശ്വേ​താ മേ​നോ​ൻ അ​മ്മ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നാ​ലാ​ണ് ‌പ​രാ​തി വ​ന്ന​തെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി​ക്കാ​ര​നും അ​മ്മ​യി​ലെ മ​റ്റു ചി​ല താ​ര​ങ്ങ​ളും ത​മ്മി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. അ​മ്മ സം​ഘ​ട​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ന​ടി​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന​തും പോ​ലീ​സ് കേ​സെ​ടു​ത്ത​തും.

അ​ശ്ലീ​ല സി​നി​മ​ക​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​ടി നി​യ​മ​ത്തി​ലെ 67 (a) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ ന​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.