ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് നക്സലേറ്റുകൾ കൊല്ലപ്പെട്ടു
Wednesday, August 13, 2025 11:19 PM IST
റായ്പുർ: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു.
മന്‍പുര്‍-മോഹ്ല-അംബഗഡ് ചൗക്കി ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നക്സല്‍ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംഘം മദന്‍വാഡ മേഖലയിലെ വനത്തിലാണ് നക്സലുകളുമായി ഏറ്റുമുട്ടിയത്.
വെടിവെപ്പ് അവസാനിച്ചതിന് ശേഷം, സംഭവസ്ഥലത്തുനിന്ന് രണ്ട് നക്സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.