അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു; വധു മുംബൈ സ്വദേശി
Thursday, August 14, 2025 1:39 PM IST
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
മുംബൈയിൽ സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്.
മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ. മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ഗോവയിലേക്ക് മാറുകയായിരുന്നു. ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചതിൽ ഒരു സെഞ്ചറി ഉൾപ്പെടെ 532 റൺസ്നേടിയിട്ടുണ്ട്.
ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നു വിക്കറ്റും സ്വന്തമാക്കി.