ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ
Thursday, August 14, 2025 7:19 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ.
വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് നർണാദേശ്വർ തിവാരി, വെസ്റ്റേൺ എയർ കമാൻഡർ ജീതേന്ദ്ര മിശ്ര, എയർ ഓപ്പറേഷൻസ് ഡിജി അവധേഷ് ഭാരതി എന്നിവർക്കാണ് പുരസ്കാരം.
13വ്യോമസേന ഉദ്യോഗസ്ഥർക്ക് വിശിഷ്ട യുദ്ധ് സേവാ മെഡലും, ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു.
എയർ വൈസ് മാർഷൽ ജോസഫ് സുവാരസ്, എവിഎം പ്രജുവൽ സിംഗ്, എയർ കൊമോഡോർ അശോക് രാജ് താക്കൂർ തുടങ്ങിയവർക്കാണ് വിശിഷ്ട യുദ്ധ് സേവാ മെഡൽ പുരസ്കാരം.
മുരിദ്കെയിലെയും ബഹാവൽപൂരിലെയും ഭീകരവാദ കേന്ദ്രങ്ങളും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളും തകർത്ത യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു.
യുദ്ധകാലത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ മെഡൽ ആണ് വീർ ചക്ര. നാല് സൈനികർക്ക് കീർത്തിചക്രയും വീർ ചക്രയും എട്ടു സൈനികർക്ക് ശൗര്യചക്രയും നൽകി ആദരിക്കും.