ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു
Friday, August 15, 2025 12:40 AM IST
മലപ്പുറം: ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവര്‍ന്നത്. കൊടിഞ്ഞിയില്‍നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തിരൂരങ്ങാടി തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വച്ചായിരുന്നു പണം കവര്‍ന്നത്.
എതിര്‍ഭാഗത്തുനിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. പണം കവര്‍ന്ന ശേഷം നാലംഗ സംഘം കൊടിഞ്ഞി ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.