തൃ​ശൂ​ര്‍: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ട് മ​റി​ച്ചി​ടാ​ന്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ഓ​ഫീ​സി​നു സ​മീ​പ​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നി​ല​യു​റ​പ്പി​ച്ച​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യാ​യി. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും മാ​ർ​ച്ച് ന​ട​ത്തി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.