സമാധാന കരാർ; തിങ്കളാഴ്ച സെലൻസ്കി - ട്രംപ് കൂടിക്കാഴ്ച
Saturday, August 16, 2025 11:19 PM IST
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് - പുടിൻ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച.
യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ട്രംപ് - പുടിൻ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല. തുടർ ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കരാറുകൾ സാധ്യമായില്ലെങ്കിലും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
താത്ക്കാലിക വെടിനിർത്തൽ കരാറിനേക്കാൾ നേരിട്ട് സമാധാന കരാർ ഒപ്പിടുന്നതാണ് നല്ലതെന്ന് ചർച്ചകൾക്കുശേഷം ട്രംപ് പ്രതികരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വീണ്ടും ചർച്ചകൾ നടത്തുമെന്ന സൂചനകളും ട്രംപ് നൽകി.