ശബരിമല തീര്‍ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്
Saturday, August 16, 2025 11:32 PM IST
കോട്ടയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേര്‍ക്ക് പരിക്ക്. ദേശീയപാതയിൽ മുണ്ടക്കയം മരുതുംമൂട്ടില്‍ ശനിയാഴ്ച്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ഓമ്നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരന് (27), മുരുകന് ( 28), ഋഷിപത് (13), മുത്തുകൃഷ്ണന് (25), തമിഴരശന് (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അളകറിനെ (35) തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.