പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Saturday, August 16, 2025 11:44 PM IST
തൃശൂർ: നീരൊഴുക്ക് വർധിച്ചതിനാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ ഞായറാഴ്ച രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.