ഇരട്ട ഗോളുകളുമായി ഹാലണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
Sunday, August 17, 2025 12:15 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വോൾവ്സിനെയാണ് സിറ്റി തോൽപ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
മാഞ്ചസ്റ്റർ സിറ്റിക്ക് സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകൾ നേടി. തിജ്ജനി റെയ്ജിൻദേഴ്സും റയാൻ ചെർകിയും ഓരോ ഗോൾ വീതം നേടി.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിന്റായി. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള സിറ്റി തന്നെയാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.