എറണാകുളത്ത് 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Sunday, August 17, 2025 3:00 AM IST
കൊച്ചി: എറണാകുളം കളമശേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം സ്വദേശികളായ സുധീർ, ആസിഫ് എന്നിവരാണ് പിടിയിലായത്.
കളമശേരി പ്രീമിയർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 234.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.