കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ർ, ആ​സി​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശേരി പ്രീ​മി​യ​ർ ജം​ഗ്ഷ​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 234.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.