ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്
Sunday, August 17, 2025 7:33 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും.
ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാഷ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
പാർലമെന്ററി ബോർഡ് യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. ചൊവ്വാഴ്ച എൻഡിഎ പാർലമെൻററി പാർട്ടി യോഗം ചേരും.
നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി 21 ആണ്. നാമനിർദേശപത്രിക നൽകുന്ന ദിവസം എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും ഡൽഹിയിലെത്താൻ നിർദേശിച്ചതായി സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.