തി​രു​വ​ന​ന്ത​പു​രം: ഓ​ഗ​സ്റ്റ് 24 വ​രെ സ​പ്ലൈ​കോ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വ്. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഹാ​പ്പി അ​വേ​ഴ്സ് എ​ന്ന പേ​രി​ൽ ഓ​ഗ​സ്റ്റ് 24 വ​രെ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത സ​ബ്സി​ഡി ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.

സ​പ്ലൈ​കോ​യി​ൽ സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ല​ക്കു​റ​വി​നെ​ക്കാ​ൾ 10 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. വെ​ളി​ച്ചെ​ണ്ണ​യ​ട​ക്ക​മു​ള്ള ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ, സോ​പ്പ്, ശ​ർ​ക്ക​ര, ആ​ട്ട, റ​വ , മൈ​ദ, ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യ​വ​യ്ക്ക് അ​ധി​ക വി​ല​ക്കു​റ​വ് ഉ​ണ്ട്.

500 രൂ​പ​യു​ടെ​യും 1000 രൂ​പ​യു​ടെ​യും ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും വി​ത​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ ഇ​റ​ക്കി​യി​ട്ടു​ണ്ട്. 500 രൂ​പ​യു​ടെ​യോ 1000 രൂ​പ​യു​ടെ​യോ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​പ്ലൈ​കോ​യു​ടെ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​വി​ന് ആ​വ​ശ്യ​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 31വ​രെ വാ​ങ്ങാം.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 1225 രൂ​പ വി​ല​യു​ള്ള സ​മൃ​ദ്ധി കി​റ്റ് 1000 രൂ​പ​യ്ക്കും, 625 രൂ​പ വി​ല​യു​ള്ള സ​മൃ​ദ്ധി മി​നി കി​റ്റ് 500 രൂ​പ​യ്ക്കും, 305 രൂ​പ വി​ല​യു​ള്ള ശ​ബ​രി സി​ഗ്നേ​ച്ച​ർ കി​റ്റ് 229 രൂ​പ​യ്ക്കും സ​പ്ലൈ​കോ ന​ൽ​കു​ന്നു​ണ്ട്.