ക​റാ​ച്ചി: ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കും യു​എ​ഇ​യും അ​ഫ്ഗാ​നി​സ്ഥാ​നും ഉ​ള്‍​പ്പെ​ട്ട ത്രി​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര​യ്ക്കു​മു​ള്ള പാ​ക്കി​സ്ഥാ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ ബാ​ബ​ര്‍ അ​സ​മി​നെ​യും മു​ഹ​മ്മ​ദ് റി​സ്വാ​നെ​യും ഒ​ഴി​വാ​ക്കി​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

സ​ല്‍​മാ​ന്‍ അ​ലി ആ​ഘ നാ​യ​ക​നാ​യു​ള്ള 17 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ഹ​മ്മ​ദ് ഹാ​രി​സാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍. പേ​സ​ര്‍ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും സീ​നി​യ​ര്‍ താ​രം ഫ​ഖ​ര്‍ സ​മ​നും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി.

പേ​സ​ര്‍​മാ​രാ​യ ഹാ​രി​സ് റൗ​ഫ്, ഹ​സ​ന്‍ അ​ലി, ഫ​ഹീം അ​ഷ്റ​ഫ് എ​ന്നി​വ​ര്‍​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ളാ​യ സ​യ്യീം അ​യൂ​ബ് ഹ​സ​ന്‍ ന​വാ​സ് എ​ന്നി​വ​രും ടീ​മി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്. 29 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ​യാ​ണ് ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര ന​ട​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​ൻ ഏ​ഷ്യാ​ക​പ്പി​ല്‍ ക​ളി​ക്കു​ക.

ഏ​ഷ്യാ ക​പ്പി​നു​ള്ള ടീം: ​സ​ല്‍​മാ​ന്‍ അ​ലി ആ​ഗ (ക്യാ​പ്റ്റ​ന്‍), അ​ബ്രാ​ര്‍ അ​ഹ​മ്മ​ദ്, ഫ​ഹീം അ​ഷ്റ​ഫ്, ഫ​ഖ​ര്‍ സ​മാ​ന്‍, ഹാ​രി​സ് റൗ​ഫ്, ഹ​സ​ന്‍ അ​ലി, ഹ​സ​ന്‍ ന​വാ​സ് , ഹു​സൈ​ന്‍ ത​ല​ത്, ഖു​ശ്ദി​ല്‍ ഷാ, ​മു​ഹ​മ്മ​ദ് ഹാ​രി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍) മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഹ​മ്മ​ദ് വാ​സിം ജൂ​ണി​യ​ര്‍, ഷ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​യിം അ​യൂ​ബ് , സ​ല്‍​മാ​ന്‍ മി​ര്‍​സ, ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി, സു​ഫി​യാ​ന്‍ മൊ​ഖിം.