അതിശക്തമായ മഴ; ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
Sunday, August 17, 2025 6:07 PM IST
കൽപ്പറ്റ: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നിലവിൽ 20 സെന്റീമീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്പിൽവെ ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തിയിരുന്നു.
26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് കരമാൻതോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജില്ലാകളക്ടർ ജാഗ്രതാ നിർദേശം നൽകി.
മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.