ബിഹാറിൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും: ലാലുപ്രസാദ് യാദവ്
Monday, August 18, 2025 2:33 AM IST
സസാറാം: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയുടെ ഉദ്ഘാടനത്തിന് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് നിലനിന്നിരുന്നതിനേക്കാൾ മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പാറ്റ്നയിൽ വച്ച് ആരോപിച്ചിരുന്നു.
1,300 കിലോമീറ്റർ താണ്ടി മുന്നേറുന്ന വോട്ട് അധികാർ യാത്ര ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോകും.