ഒഡീഷയിൽ കൂട്ടബലാത്സംഗം: മൂന്നുപേർ അറസ്റ്റിൽ
Monday, August 18, 2025 4:37 PM IST
ഭുവനേശ്വർ: ഒഡീഷയിലെ സാംബൽപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്.
ജോലിക്കായി വീട്ടിൽ നിന്നും പുറത്തുപോയ കുട്ടിയെ അഞ്ച് പേർ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോടു പറയുകയും തുടർന്ന് ജുജുമുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഇന്ന് രാവിലെയാണ് മൂന്നുപ്രതികളെ പോലീസ് പിടികൂടിയത്. മറ്റ് പ്രതികളെ ഉടൻതന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.