ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തം; മൂന്നുപേർ മരിച്ചു
Monday, August 18, 2025 8:59 PM IST
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ ഇലക്ട്രോണിക്സ് കടയിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു. രാജ ഗാർഡനിലാണ് സംഭവം.
ഉച്ചകഴിഞ്ഞ് നാലുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മഹാജൻ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലാണ് സംഭവം.
പുക ശ്വസിച്ചതാണ് മരണകാരണം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ മറ്റെരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കി.