തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് തി​രി​ച്ച​ടി. പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വ് മ​ര​വി​പ്പി​ച്ച ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി ത​ട​യി​ല്ല.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ത​ള​ളി. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി.

പൗ​ര​ന്മാ​രു​ടെ ദു​ര​വ​സ്ഥ​യി​ലാ​ണ് ആ​ശ​ങ്ക​യെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം തു​ട​ര​ണ​മെ​ന്നും സു​പ്രീംകോ​ട​തി പ​റ​ഞ്ഞു.