അമ്മയിലെ മെമ്മറി കാർഡ് വിവാദം: ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി
Thursday, August 21, 2025 8:09 PM IST
കൊച്ചി: താരസംഘനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി.
അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.