തെലുങ്കാനയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്
Sunday, August 24, 2025 6:40 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ഹെദരാബാദിലെ മെഡിപ്പള്ളിയിലാണ് സംഭവം.
മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും മറ്റുള്ളവ മൂസി നദിയിൽ വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ബന്ധുവിനോടാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വികാരാബാദ് സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഒരു മാസമായി മെഡിപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.