ദർഷിതയെ കൊന്നത് വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചെന്ന് സൂചന
Monday, August 25, 2025 7:24 AM IST
കണ്ണൂർ: കല്യാട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ടത് വായിൽ സ്ഫോടകവസ്തു പൊട്ടിയ നിലയിൽ. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്ററാണ് ഉപയോഗിച്ചതെന്നാണ് സൂചന.
കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പോലീസ് പിടികൂടിയിരുന്നു. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്.
സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പോലീസിന്റെ സംശയം.