ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറിയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ
Monday, August 25, 2025 10:44 AM IST
ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. രാവിലെ ആറേമുക്കാലോടെ ട്രെയിൻ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു.
ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.