പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ജി​ത്, വ​ഷി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​യി​ക്കി​നാ​ണ് (9) ക​ടി​യേ​റ്റ​ത്.

പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ തെ​രു​വു​നാ​യ ക​ടി​ക്കു​കാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​യ്യി​ലാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഷൊ​ർ​ണൂ​ർ എ​സ്എം​ബി ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​മ്മ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന സ​മ​യ​ത്ത് മു​ഹ​മ്മ​ദ് ഫ​യി​ക്കി​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഷൊ​ർ​ണൂ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ദ്യാ​ർ​ത്ഥി ചി​കി​ത്സ തേ​ടി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ കു​ടും​ബം ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഷൊ​ർ​ണൂ​ർ എ​സ്എം​ബി ജം​ഗ്ഷ​നി​ലാ​ണ് താ​മ​സം.