ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ്: പി.വി. സിന്ധു പ്രീക്വാർട്ടറിൽ
Wednesday, August 27, 2025 8:38 PM IST
പാരീസ്: ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയിച്ചതോടെയാണ് സിന്ധു പ്രീക്വാർട്ടറിലെത്തിയത്.
വനിതാ സിംഗിൾസ് വിഭാഗത്തിൽ മലേഷ്യയുടെ ലെറ്റ്ഷാന കരുപതേവനെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-19, 21-15.