ബന്ധം ദൃഢമാക്കും; നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം
Thursday, August 28, 2025 10:14 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം. സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം ആഗോളപരമായ സഹകരണത്തിന് ഊന്നൽ നൽകുന്നതാണ്.
ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദർശനങ്ങൾ ദേശീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും മോദി പറഞ്ഞു. അതേസമയം ഇന്ത്യക്കുള്ള അധിക തീരുവ റഷ്യൻ എണ്ണയുടെ പേരിൽ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക രംഗത്തെത്തി.
വ്യാപാര കരാർ ചർച്ച ഇന്ത്യ അനാവശ്യമായി നീട്ടിയെന്നാണ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് ആരോപിക്കുന്നത്. ഇന്ത്യ ചില വിഷയങ്ങളിൽ കടുംപിടുത്തം പിടിക്കുകയാണ്.
മേയിൽ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നാണ് യുഎസ് കുറ്റപ്പെടുത്തുന്നത്.