ആ​ല​പ്പു​ഴ: നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ന​ടു​ഭാ​ഗം,നി​ര​ണം,വീ​യ​പു​രം,മേ​ൽ​പ്പാ​ടം എ​ന്നീ വ​ള്ള​ങ്ങ​ളാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

നാ​ലാം ഫീ​റ്റ്സി​ൽ മ​ത്സ​രി​ച്ച പു​ന്ന​മ​ട ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​നാ​ണ് ഏ​റ്റ​വും കു​റ​ച്ച് സ​മ​യ​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. 4 മി 20 ​സെ കൊ​ണ്ടാ​ണ് ന​ടു​ഭാ​ഗം ഫി​നി​ഷ് ചെ​യ്ത​ത്. നാ​ലാം ഫീ​റ്റ്സി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ നി​ര​ണം ബോ​ട്ട് ക്ല​ബി​ന്‍റെ നി​ര​ണം 4മി 21​സെ കൊ​ണ്ടാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

ആ​റാം ഫീ​റ്റ്സി​ൽ മ​ത്സ​രി​ച്ച വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് കൈ​ന​ക​രി​യു​ടെ വീ​യ​പു​രം 4 മി 21 ​സെ കൊ​ണ്ടും മൂ​ന്നാം ഫീ​റ്റ്സി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ മേ​ൽ​പ്പാ​ടം 4 മി 22 ​സെ കൊ​ണ്ടും ഫി​നി​ഷ് ചെ​യ്തു.

ക​ഴി​ഞ്ഞ ത​വ​ണ​യും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബും വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് കൈ​ന​ക​രി​യും ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു. കാ​രി​ച്ചാ​ലി​ൽ മ​ത്സ​രി​ച്ച പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബാ​ണ് 2024ൽ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.