ഗൂഗിള്‍ പേയിൽ നൽകിയ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; കടയുടമയ്ക്ക് കുത്തേറ്റു
Sunday, August 31, 2025 12:01 AM IST
കൊല്ലം: നല്ലില പള്ളിവേട്ടക്കാവില് കടയുടമയ്ക്ക് കുത്തേറ്റു. ഗൂഗിള്‍ പേയില്‍ നല്കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഗൂഗിള്‍ പേയില്‍ അയച്ച 200 രൂപ തിരികെ ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അബി എന്നയാൾ കടയുടമയെ ആക്രമിക്കുകയായിരുന്നു. വാക്കുതർക്കം കൈയാങ്കളിയിലേക്ക് കടന്നതോടെ അബി കത്തികൊണ്ട് ഉടമയെ കുത്തുകയായിരുന്നു.
പരിക്കേറ്റ കടയുടമ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കണ്ണനല്ലൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.