ഓണത്തിരക്ക്; അധിക സര്‍വീസുമായി കൊച്ചി മെട്രോ
Sunday, August 31, 2025 7:30 PM IST
കൊച്ചി: ഓണത്തിരക്ക് പരിഗണിച്ച് അധിക സര്‍വീസുമായി കൊച്ചി മെട്രോ. സെപ്റ്റംബര്‍ രണ്ടു മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വീസ് നടത്തുമെന്ന് മെട്രോ അധികൃതർ പറഞ്ഞു.
അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് 10.45 നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
പത്ത് മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വീസും നടത്തും. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈകോർട്ടിലേക്ക് രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ രാത്രി ഒമ്പതുവരെ സർവീസ് ഉണ്ടാകും.