ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ എ​സ്ഐ​ആ​റി​ല്‍ സെ​പ്റ്റം​ബ​ർ ഒ​ന്നി​നു​ശേ​ഷ​വും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു​ശേ​ഷ​വും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക​ൾ ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. എ​തി​ർ​പ്പു​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ വോ​ട്ട​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പാ​ര ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.